Trending

Rape:ചേച്ചിയുടെ അവിഹിത ബന്ധം എതിർത്തു, അനിയത്തിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു


ലഖിംപൂർ ഖേരി: നാല് പേരുമായുള്ള ചേച്ചിയുടെ അവിഹിത ബന്ധത്തിന് എതിര് നിന്ന 13കാരിക്ക് ദാരുണാന്ത്യം. സഹോദരിയുടെ സമ്മതത്തോടെ നാലുപേർ ചേർന്ന് കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയും സ്കാർഫുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.


ചേച്ചിയുടെ സ്വഭാവത്തെ എതിർത്ത് കുട്ടി ചേച്ചിയുമായി സ്ഥിരമായി വഴക്കിടുമായിരുന്നു. പൂർണമായും ചേച്ചിയുടെ രീതികൾക്ക് എതിര് നിന്ന അനിയത്തിയോട് തോന്നിയ വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു

ചൊവ്വാഴ്ചയാണ് സംഭവം. പുറത്തേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് അടുത്തുള്ള കരിമ്പുങ്കാട്ടിലേക്ക് യുവതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ യുവതിയുടെ ആറ് കൂട്ടുകാർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. യുവതി അടക്കം ബാക്കിയുള്ളവർ മറ്റാരുടെയും ശ്രദ്ധ പെടാതിരിക്കാൻ കാവൽ നിൽക്കുകയായിരുന്നുവെന്ന് ലഖിംപൂർ പൊലീസ് പറഞ്ഞു. ഉപേക്ഷിച്ച നിലയിൽ പിന്നീട് നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

രഞ്ജിത്ത് ചൗഹാൻ, അമർ സിങ്, അങ്കിത് ചൗഹാൻ, സന്ദീപ് ചൗഹാൻ എന്നിവരാണ് കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരെല്ലാം 18ഉം 19ഉം വയസ്സുള്ളവരാണ്. ഏഴു പ്രതികളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post