Trending

KSRTC ജീവനക്കാരും, സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മിൽ തർക്കം, ഒടുക്കം ബസ്സുകൾക്കും കേടുപാട്


താമരശ്ശേരി: ബസ്സുകളുടെ ഓട്ടത്തിന് ഇടയിലുള്ള തർക്കം വാക്കേറ്റത്തിനും, ഒടുവിൽ ബസ്സുകൾ പരസ്പരം തട്ടി കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കി. താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം.

മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ എസ് ആർ ടി സി TT ബസ്സിന് അമ്പായത്തോട് മുതൽ സൈഡ് കൊടുക്കാതെ സ്വകാര്യ ബസ്സ് ഡ്രൈവർ തടസ്സം സൃഷ്ടിച്ചെന്നും, ഒടുക്കം മറികടന്ന് താമരശ്ശേരി പഴയ സ്റ്റാൻറിൽ നിർത്തിയ അവസരത്തിൽ സ്വകാര്യ ബസ്സ് ഇടതുവശത്ത് കൂടെ സ്റ്റാൻ്റിൽ പ്രവേശിച്ച യാത്രക്കാർ ബസ്സിൽ കയറുന്നത് തടസ്സപ്പെട്ടുത്തി ചേർത്തി നിർത്തിയെന്നും, ഇതുമൂലം KSRTC യുടെ ഇടത് വശത്ത് കേടുപാടുകൾ സംഭവിച്ചതായും ഡ്രൈവർ പാഞ്ഞു.

എന്നാൽ KSRTC തങ്ങൾക്ക് സൈഡ് നൽകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങളെന്നും, ചുങ്കത്ത് വെച്ച് തങ്ങളുടെ ഒരു വശത്തെ കണ്ണാടിക്ക് തട്ടിയതായും, പിന്നീട് പഴയ സ്റ്റൻ്റാൽ വെച്ച് കണ്ണാടി പൂർണമായും തകർന്നതായും സ്വകാര്യ ബസ്സ് ജീവനക്കാർ പറഞ്ഞു.

സ്വകാര്യ ബസ്സ് KSRTC ടി ടി ബസ്സിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും താമരശ്ശേരി പഴയ സ്റ്റാൻ്റിൽ വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയത് സ്വകാര്യ ബസ് ജീവനക്കാരാണെന്നും യാത്രക്കാർ പറഞ്ഞു.

ടി.ടി ബസ്സിനെ എന്തിനു വേണ്ടിയാണ് സ്വകാര്യ ബസ്സ് ജീവനക്കാർ തടസ്സപ്പെടുത്തുന്നത് എന്നാണ് ദൃസാക്ഷികൾ ചോദിക്കുന്നത്. താമരശ്ശേരി വിട്ടാൽ കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളിൽ മാത്രമേ അവർക്ക് സ്റ്റോപ്പുള്ളൂ, പിന്നെ എന്തിനു വേണ്ടിയാണ് മത്സരവും, തർക്കവും എന്ന് മനസ്സിലാവുന്നില്ലായെന്നും, ആളുകൾ പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post