താമരശ്ശേരി: ഫെയ്സബുക്കിൽ പരസ്യം കണ്ടത് പ്രകാരം ലോണിന് അപേക്ഷിച്ച യുവാവ് കെണിയിൽപ്പെട്ടു.
coin track Loan എന്ന പരസ്യം കണ്ട് വായ്പക്കായി ശ്രമിച്ച യുവാവിനെ കൊണ്ട് അവരുടെ App ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക്കകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ആധാർ കാർഡ്, പാൻ കാർഡ് എന്നിവ അപ് ലോഡ് ചെയ്തു.
ഇതിനു ശേഷം 1650 രൂപ ഗൂഗിൾ പേ വഴി യുവാവിന് ലഭിച്ചു.
അടുത്ത ദിവസം UPI വഴി 3000 രൂപ തിരിച്ചയക്കാൻ വാട്ട്സ് ആപ്പ് സന്ദേശം വന്നു.
പണം അടക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യുവാവിനെ ഫോണിലെ കോൺടാക്ട് ലിസ്റ്റും, ഫോണിലെ വിവരവും വാട്ട്സ്ആആപ് വഴി അയച്ചുകൊടുത്തു.
ലിസ്റ്റിലുള്ള സുഹൃത്തുക്കളുടെ ഫോണുകളിലേക്ക് യുവാവ് അയക്കുന്നതായ രൂപത്തിൽ അശ്ലീല സന്ദേശങ്ങളും എത്താൻ ആരംഭിച്ചു.
9102461739 എന്ന നമ്പറിൽ നിന്നുമാണ് അശ്ലീല സന്ദേശം അയക്കുന്നത്.
കോടഞ്ചേരി സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകി.
പല പേരുകളിൽ സമൂഹ മാധ്യമങ്ങൾ വഴി കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി നിരവധി പേരാണ് ഓരോ ദിവസവും കെണിയിൽപ്പെടുന്നത്.
