താമരശ്ശേരി: ഉപയൊഗശൂന്യമായി കിടന്ന കെടവൂർ ക്ഷേത്ര കുളം DYFI താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു .
കോവിഡും മറ്റു പ്രയാസങ്ങളും കാരണം 2 വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന കെടവൂർ കുഞ്ഞിമംഗലം വരാഹമൂർത്തി ക്ഷേത്ര കുളമാണ് DYFI പ്രവർത്തകരുടെയും , ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും , പ്രദേശത്തെ പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി ശുചീകരിച്ചത്
