Trending

മുഖ്യമന്ത്രിക്കും, കുടുംബത്തിനുമെതിരെ ഗൂഡാലോചന നടത്തിയവരെ പുറത്തു കൊണ്ടുവരണം. DYFI താമരശ്ശേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.


താമരശ്ശേരി:മുഖ്യമന്ത്രിക്കും, കുടുംബത്തിനും എതിരായ സ്വപ്ന സുരേഷിന്റെ ആരോപണം RSS തിരക്കഥയാണെന്നും, ഇതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ട് വരണം എന്നാവശ്യപ്പെട്ട് DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും, സ്ട്രീറ്റ് യോഗവും നടത്തി.

SFI സംസ്ഥാന കമ്മിറ്റി അംഗം സ:മുഹമ്മദ്‌ സാദിക്ക് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക്‌ പ്രസിഡന്റ്‌ ലിബിൻ അജയ്ഘോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം
പി. വി.അമൃത
ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫ്, എന്നിവർ സംസാരിച്ചു,
ബ്ലോക്ക്‌ കമ്മിറ്റി അംഗം എം. ആർ. ശംജിത്ത് സ്വാഗതവും, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി
പി. എം. സിറാജ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post