CPIM : പേരാമ്പ്രയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരേ ബോംബേറ്
byT News•
0
പേരാമ്പ്ര വെള്ളിയൂരില്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരേ ബോംബേറ്. നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ 2 മണിയോടെ രണ്ട് പെട്രോള്‍ ബോംബ് എറിഞ്ഞത്.
അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സി പി ഐ (എം) ആരോപിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മുന്‍വാതിലിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു.