Trending

അന്യായമായി ഈടാക്കിയ പണം തിരികെ നൽകി, ഉപഭോക്താവിനോട് ക്ഷമാപണം നടത്തി BSNL അധികൃതർ




താമരശ്ശേരി: നിലവിൽ ഉപയോഗിക്കുന്ന 3 G സിം കാർഡിന് പകരം BSNL മേളയിൽ വെച്ച് സൗജന്യമായി നൽകിയ 4G സിം കാർഡ് പ്രവർത്തന സജ്ജമല്ലാത്തതിനെ തുടർന്ന് പരാതിയുമായി താമരശ്ശേരി BSNL കസ്റ്റമർ കെയർ ഓഫിസിൽ എത്തിയ ഉപഭോക്താവിനോട് സിം കാർഡ് മാറ്റി നൽകാൻ 80 രൂപ ഈടാക്കിയ നടപടിയിൽ BSNL ഉദ്യാഗസ്ഥർ ക്ഷമാപണം നടത്തി.

താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ അബ്ദുൽ മജീദിനോട് ക്ഷമാപണം നടത്തിയതിനൊപ്പം അധ്യായമായി ഈടാക്കിയ 80 രൂപ തിരികെ നൽകുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എസ് ഡി ഒ ടി നേരിട്ട് വിളിച്ചാണ് ക്ഷമാപണം നടത്തിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post