Trending

സൗജന്യ മേളയിൽ BSNL സിം കാർഡ് അപ്ഗ്രേഡ് ചെയ്തു , കാർഡും പോയി,കൈയിലെ കാശും പോയി..






താമരശ്ശേരി: താമരശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിൽ വെച്ച് ശനിയാഴ്ച നടന്ന മേളയിൽ നിന്നും 3G സിം കാർഡ് 4G യിലേക്ക് മാറ്റിയ ആൾക്കാണ് ദുരനുഭവം.

ഫോണിലേക്ക് മെസേജ് അയച്ച് സിം കാർഡ് അപ്ഗ്രേഡ് ചെയ്യാൻ ആളുകളെ BSNL ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ഓഫിസിൽ വെച്ച് പഴയ സിം കാർഡിന് ബദലായി പുതിയ കാർഡ് നൽകി. രണ്ടു മണിക്കൂർ നേരം കഴിഞ്ഞ് പഴയ സിം കട്ടാവുമ്പോൾ പുതിയത് ഉപയോഗിച്ച് തുടങ്ങാനായിരുന്നു നിർദേശം.

എന്നാൽ പഴയ സിം കട്ടായി രണ്ടു ദിവസം പിന്നിട്ടിട്ടും പുതിയ സിം കാർഡ് പ്രവർത്തനസജ്ജമായില്ല. തുടർന്ന് നേരിട്ട് ഓഫീസിൽ എത്തിയെങ്കിലും അവർക്കും ശരിപ്പെടുത്താൻ സാധിച്ചില്ല.

ഇതേ തുടർന്ന് ഉപഭോക്താവിന് നേരത്തെ നൽകിയ സിം കാർഡിൻ്റെ ഡ്യൂപ്ലിക്കറ്റ് നൽകുകയും അതിന് 80 രൂപ ചാർജ്ജ് ഈടാക്കുകയും ചെയ്തു.

തികച്ചും BSNL ൻ്റെ ഭാഗത്ത് ഉണ്ടായ സാങ്കേതിക തകരാറു കാരണം മൂന്നു ദിവസമായി ഫോൺ കട്ടായ ആൾക്ക് അതിനു പുറമെ 80 രൂപയും പോക്കറ്റിൽ നിന്നും നഷ്ടമയി.

ഇനി പുതുതായി നൽകിയ ഡ്യൂപ്ലിക്കറ്റ് സിം കാർഡിൻ്റെ അവസ്ഥ രണ്ടു മണിക്കൂർ കഴിഞ്ഞ് മാത്രമേ വ്യക്തമാകുകയുള്ളൂ.

ഏതായാലും BSNL ൻ്റെ അനീതിക്കെതിരെ ഉപഭോകൃത തർക്കപരിഹാര ഫോറത്തിൽ പരാതി നൽകുമെന്ന് ഉപഭോക്താവായ താമരശ്ശേരി ചുങ്കം സ്വദേശി മജീദ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post