Trending

'ആക്രമിക്കാനാണ് ശ്രമമെങ്കില്‍ ഒറ്റക്കെട്ടായി തടുക്കും'; മുന്നറിയിപ്പുമായി സിപിഐഎം നേതാക്കള്‍, 'ഇത് കേരളമാണ്'


മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് അപായശ്രമമാണെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ സിപിഐഎം നേതാക്കള്‍. പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കലാപത്തിന് കോപ്പുകൂട്ടുകയാണെന്നും ആക്രമിക്കാനാണ് ശ്രമമെങ്കില്‍ ഒറ്റക്കെട്ടായി തടുക്കുമെന്നും സിപിഐഎം മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം നടത്തിയവരെ തടഞ്ഞ ഇപി ജയരാജനെയും നേതാക്കള്‍ അഭിനന്ദിക്കുന്നുണ്ട്.

മന്ത്രി മുഹമ്മദ് റിയാസ്: ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട...ഇത് കേരളമാണ്...
മന്ത്രി വി ശിവന്‍കുട്ടി: സ്വാനുഭവങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്താണ് സഖാവ് ഇ പി ജയരാജന്‍.മന്ത്രി കെഎന്‍ ബാലഗോപാല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം അപലപനീയം. ഇത്തരം ഭീകര സമരങ്ങളെ പൊതുസമൂഹം അംഗീകരിക്കില്ല. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ നടത്തിയ ഭീകര സമരത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് പറയണം.മന്ത്രി ആന്റണി രാജു: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണ ശ്രമത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിന്റെ പേരില്‍ ഭീകരവാദ രീതിയിലുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് നേതൃത്വം ഒരു നിമിഷം വൈകാതെ കേരളീയ പൊതു സമൂഹത്തോട് മാപ്പു പറയണം. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്കൊപ്പം ഈ നാടൊന്നാകെയുണ്ട്.എഎം ആരിഫ്: ഈ മനുഷ്യനെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി സ: പിണറായി വിജയനെ വിമാനത്തിനുള്ളില്‍ അപായപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളുടെ ശ്രമം. രണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍..മുഖ്യമന്ത്രിയേ അപായപ്പെടുത്താന്‍ ഇടയുണ്ട് എന്ന കേന്ദ്ര ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് കോണ്‍ഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം. കേരളത്തിന്റെ മുഖ്യമന്ത്രിയെ, അതും വിമാനത്തിനുള്ളില്‍ വെച്ച്, നിരവധി യാത്രക്കാരുടെ സുരക്ഷയെപ്പോലും ത്യണവല്‍ക്കരിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്‍ഡ്യയില്‍ പോലും ഒരു പക്ഷെ ആദ്യമായി ആയിരിക്കും. ഇത് അനുവദിക്കാനാകില്ല, കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ ക്ഷമയെ പരീക്ഷിച്ച്, ഒരു കലാപം സ്യഷ്ടിക്കാനാണ് മഴവില്‍ സഖ്യം ശ്രമിക്കുന്നത്. ഈ അക്രമ സമരത്തിന്റെ ലക്ഷ്യം കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയെ കൊലപ്പെടുത്താനാണോ എന്ന് ഉറപ്പായും സംശയിക്കണം. ശക്തമായി പ്രതിഷേധിക്കുന്നു.പിവി അന്‍വര്‍: 'തീക്കട്ടയില്‍ ഉറുമ്പരിക്കാന്‍ നില്‍ക്കരുത്'.ComradeEP
കെകെ ശൈലജ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. പ്രതിഷേധത്തിന്റെ മറവില്‍ കോണ്‍ഗ്രസ് വിധ്വംസക പ്രവര്‍ത്തനത്തിനാണ് നേതൃത്വം കൊടുക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം.
ജി സ്റ്റീഫന്‍: മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു..പ്രതിഷേധം..ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ തടുക്കാന്‍ ഈ പാര്‍ട്ടി ഒറ്റക്കെട്ടായി ഉണ്ടാകും
പിവി ശ്രീനിജിന്‍: മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു..പ്രതിഷേധം..ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ തടുക്കാന്‍ ഈ പാര്‍ട്ടി ഒറ്റക്കെട്ടായി ഉണ്ടാകും..ടിപി രാമകൃഷ്ണന്‍: മുഖ്യമന്ത്രിക്കുനേരെയുള്ള യൂത്ത് കോണ്‍ഗ്രസ്സ് അക്രമശ്രമത്തില്‍ പ്രതിഷേധിക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കയറിയ യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകളാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനായി പാഞ്ഞടുത്തത്. അതീവ സുരക്ഷാ മേഖലയിലേക്ക് അക്രമികളെ ആസൂത്രിതമായി ഇറക്കിവിട്ട കോണ്‍ഗ്രസ്സ് നേതൃത്വം ഉള്‍പ്പെടെ മറുപടി പറയേണ്ടതുണ്ട്.'ഈ ഭീകരന്‍മാരെയും കൊണ്ട് അല്ലേ കോണ്‍ഗ്രസ് നടക്കുന്നത്'
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഉന്നതനേതാക്കളുടെ അറിവോടെ മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയത്. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. താന്‍ എഴുന്നേറ്റ് ബാഗെടുക്കുമ്പോഴായിരുന്നു സംഭവമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
''മദ്യലഹരിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയത്. കള്ള് കുടിച്ച് ലെവല്‍ കെട്ട അവസ്ഥയായിരുന്നു അവര്‍ക്ക്. ഇതാണ് കോണ്‍ഗ്രസിന്റെ ഗതി. എവിടെയെത്തി കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് സംഭവത്തിലൂടെ ജനങ്ങള്‍ മനസിലാക്കണം. യൂത്ത് കോണ്‍ഗ്രസ് എന്ന് പോലും അവര്‍ക്ക് പറയാന്‍ സാധിക്കുന്നില്ലായിരുന്നു. നാവ് കുഴഞ്ഞ രൂപത്തിലായിരുന്നു. ഇങ്ങനെയാണോ കോണ്‍ഗ്രസ് പ്രശ്‌നങ്ങളെ സമീപികേണ്ടത്. എന്ത് സമരരീതിയാണിത്. ഇത്തരം അക്രമങ്ങളെ ശക്തമായി എതിര്‍ക്കണം.''
''ഈ ഭീകരന്‍മാരെയും കൊണ്ട്
T News

working in the field of advertising and printing

Post a Comment

Previous Post Next Post