Trending

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, നാലുപേർക്ക് പരിക്ക്.




താമരശ്ശേരി: കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി ഹൈസ്കൂളാലെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ കഴിഞ്ഞ തികളാഴ്ച പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിതിരുന്നു.

ഇതിൻ്റെ തുടർച്ചയായി ഇന്ന് സ്കൂളിന് സമീപം റോഡിൽ വെച്ച് സംഘർഷമുണ്ടായത്, സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.

പത്താം ക്ലാസ് വിദ്യാർത്ഥികളായ നടുപ്പറമ്പിൽ അഭിജിത്, എടപ്പാറയിൽ സച്ചിൻ, നടുപ്പറമ്പ് സ്വദേശി തന്നെയായ അഭിജിത്, നെല്ലിപ്പൊയിൽ ചാത്തൻകോട്ടിൽ ഡോനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. .ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൃഹുത്തുക്കൾ തമ്മിലുണ്ടായ നിസാര പ്രശ്നമാണ് അങ്ങാടിയിലെ സംഘർഷത്തിൽ കലാശിച്ചത്.
അധ്യാപകർ പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് ഇന്നത്തെ സംഭവങ്ങൾ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post