Trending

അമ്പായത്തോട് പ്രവേശനോത്സവം നാടിന്റെ ഉത്സവമായി..



താമരശ്ശേരി.അമ്പായത്തോട് എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ഉത്സവമായി.
പുതുതായ് കടന്നു വന്ന കുട്ടികൾക്ക് ഉത്സവാന്തരീക്ഷത്തിൽ ഗംഭീരമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും നൽകിയത്. പി.ടി.എ പ്രസിഡൻ്റ് ഹാരിസ് അമ്പായത്തോട് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപികമാരും അമ്മമാരും പാട്ടിനൊത്ത് ചുവടു വെച്ച് കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നു. ഹെഡ് മിസ്ട്രസ് എ.കെ.സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ.മുനീർ , ഷൈനി ശ്രീനിവാസൻ, റഫീഖ് ഏ.ടി. ,പി. സിനി, റസാഖ് .കെ.പി., വി ഹാജറ,കെ ജാസ്മിൻ,ഷമീമ, ഷാഹിൻ, ഇ കെ. സക്കരിയ,, പി ജിഷ, തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post