Trending

മണിക്കിണർ ഭജന മഠത്തിന് സമർപ്പിച്ചു


താമരശ്ശേരി : അഖിലഭാരത അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ ശ്രീ അയ്യപ്പ ഭജനമഠത്തിൽ നിർമ്മിച്ച മണിക്കിണർ ചടങ്ങുകളോടെ മഠത്തിന് സമർപ്പിച്ചു.

 ഭജനമഠത്തിൽ സമൂഹപ്രാർത്ഥന, പ്രസാദവിതരണം എന്നിവ നടന്നു.

കരുവാറ്റ ബാബു നമ്പൂതിരി സമർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകി.

ശിൽപ്പി ശശി വിനായക , കെ.സി.സത്യപാൽ, കിണർ നിർമ്മാണത്തിന് നേതൃത്വം നൽകിയ പി.പി.പ്രഭാകരൻ, ചെങ്കല്ലുകൊണ്ട് കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ പി.പി.രജീഷ്, മറ്റു തൊഴിലാളികൾ എന്നിവരെ അയ്യപ്പസേവാസംഘം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ അയ്യപ്പസേവാസംഘം ശാഖാ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു.

പരിപാടികൾക്ക് സെക്രടറി കെ.പി. ഷിജിത്ത്, ട്രഷറർ വി.പി.രാജീവൻ രക്ഷാധികാരികളായ അമൃതദാസ്തമ്പി ,പി.ടി. മൂത്തോറൻകുട്ടി, നീലഞ്ചേരി ബാലകൃഷ്ണൻ നായർ , മാണിക്കോത്ത് സുകുമാരൻ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post