Trending

ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു : ഭർത്താവ് അറസ്റ്റിൽ


ദുബായ്: ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്‌ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പിടികൂടി.

ലുബ്‌ന മന്‍സൂര്‍ താമസിക്കുന്ന കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവാണ് ലുബ്‌നയെ കൊലപ്പെടുത്തിയതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കാറില്‍വെച്ച് ലുബ്‌നയ്ക്ക് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറില്‍ രക്ഷപ്പെട്ടു. ഇതിനിടെ, പോലീസ് നടത്തിയ അന്വേഷണത്തില്‍ ലുബ്‌നയുടെ കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ മൃതദേഹവും ഉണ്ടായിരുന്നു. അതേസമയം, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ലുബ്‌നയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ കാരണം യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു. ലുബ്‌നയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post