Trending

മകള്‍ അമ്മയെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു; ചോദ്യം ചെയ്ത വനിതാ പഞ്ചായത്തംഗത്തിനും മര്‍ദ്ദനം


കൊല്ലം: പത്തനാപുരത്ത് മകള്‍ (daughter) അമ്മയെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനം ചോദ്യം ചെയ്ത വനിതാ പഞ്ചായത്തംഗത്തെയും (ward member) മര്‍ദ്ദിച്ചതായി പരാതി.


 നടുക്കുന്ന് വാര്‍ഡ് അംഗം അര്‍ഷയ്ക്കാണ് മര്‍ദനമേറ്റത്. നിരന്തരം വയോധികയെ മകള്‍ അക്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വയോധികയായ മാതാവിനെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിക്കുന്നതു കണ്ട് പഞ്ചയത്തംഗം കൂടിയായ അര്‍ഷ ഇത് ചിത്രീകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. അക്രമം ചോദ്യംചെയ്തതോടെ പഞ്ചായത്ത് അംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച് ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു.

 നിലത്തുവീണ അര്‍ഷയെ മുടിയില്‍ നിന്നും പിടിവിടാതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ലീന നേരത്തെയും തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് മാതാവ് ലീലാമ്മ പറഞ്ഞു.

സംഭവത്തില്‍ പത്തനാപുരം പോലീസില്‍ ഉള്‍പ്പെടെ മുന്‍പും പരാതി നല്‍കിയിട്ടുള്ളതാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പഞ്ചായത്ത് അംഗം പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലീനയും ആശുപത്രിയില്‍ ചികിത്സയിലാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post