Trending

കിളിമാനൂർ ഇരട്ടച്ചിറയിൽ വാഹനാപകടം : ഒരാൾ മരിച്ചു


കിളിമാനൂർ : കിളിമാനൂർ ഇരട്ടച്ചിറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ യദു (21)ആണ് മരിച്ചത്. കുളത്തൂർ സ്വദേശികളായ അനന്തു, ലിബിൻ, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്നും കിളിമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഒരു ബൈക്കിനെ ഓവർടേക്ക് ചെയ്യവേ എതിർ ദിശയിൽ വരിയായിരുന്ന ടിപ്പറിന് മുന്നിൽ തട്ടി നിയന്ത്രണം വിട്ട് വാഹനം വലതു വശത്തു നിന്ന മരത്തിലിടിച്ച് തെറിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റൊരു കാറിൽ ഇടിച്ചു മറിയുകയായിരുന്നു.വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കിളിമാനൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post