കട്ടിപ്പാറ:കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ +2 , SSLC ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും , 100 % വിജയം കരസ്ഥമാക്കാൻ പ്രയത്നിച്ച പ്രധാന അദ്ധ്യാപിക, കെ.യു. ബെസ്സി ടീച്ചറയും. കേരള വ്യാപാരി വൃവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വ്യാപാര വ്യവസായി ഏകപോന സമിതി ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി പ്രധാന അധ്യാപികയ്ക്ക് ഉപഹാരം നൽകി ആദരിച്ചു
.യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് സികെസി അസൈനാർ അദ്ധൃക്ഷത വഹിച്ചു , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, സ്ഥിരം സമിതി അധ്യക്ഷൻ ടി. പി മുഹമ്മദ് ഷാഹിം, വാർഡ് മെംബർ പ്രേംജി ജെയിംസ്, താരാ അബ്ദുറഹിമാൻ ഹാജി,ഏ കെ ലോഹിതാക്ഷൻ, , ടി. പി നസ്റുദീൻ , എം.വി ജോയ് മാസ്റ്റർ , ബാബു വി. പി , കെ.യു. ബെസ്സി, നിസാർ വി എ , ലത്തീഫ് പി. എ ,കെ.ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.
