മാനന്തവാടി: അസുഖബാധിതയായ വയോധിക ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനാപകടത്തിൽ മരിച്ചു. അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ അമ്മു (65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയക്ക് 1.45-ഓടെ മാനന്തവാടി പോസ്റ്റ് ഓഫീസ് കവലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.. പിലാക്കാവ് വട്ടർകുന്നിലെ മകന്റെ വീട്ടിലെത്തിയ അമ്മുവിനെ അസുഖത്തെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മെഡിക്കൽ കോളേജ് സമീപത്തുവച്ച് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന മകൻ ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഭർത്താവ്: ചീരൻ. മറ്റു മക്കൾ: കല്യാണി, ബാലചന്ദ്രൻ, സുരേഷ്. മരുമക്കൾ: ചന്ദ്രിക, സുനിത. സംസ്കാരം ഞായറാഴ്ച അഞ്ച്കുന്ന് മാങ്കാണി കോളനി ശ്മശാനത്തിൽ
