ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. ജോതിസിന്റെ മാതാപിതാക്കള്‍ നാട്ടില്‍ ആയിരുന്നതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുത്തു. അപകട കാരണം ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല
