Trending

ബൈക്കുകൾ കൂട്ടിയിടിച്ച് മരത്തിൽ തട്ടി മറിഞ്ഞു; നാലു യുവാക്കൾക്ക് പരിക്ക്


വൈത്തിരി: ദേശീയപാതയിൽ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ രണ്ടു ബൈക്കുകൾ ഇടിച്ചു മരത്തിൽ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവർക്കാണ് പരിക്കേറ്റത്

പരിക്ക് ഗുരുതരമായതിനാൽ മുഹമ്മദ് റിഷാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്കുകൾ ഇടിച്ചശേഷം കെ.എസ്.ഇ.ബി ഓഫിസിനു മുൻവശത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post