Trending

മുൻ പ്രവാസിയായ യുവതി മരിച്ച നിലയിൽ


ആലപ്പുഴ: തനിച്ചു താമസിച്ചിരുന്ന മുൻ പ്രവാസിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11–ാം വാർഡിൽ പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസ് (37) ആണ് മരിച്ചത്. ഇരുനില വീടിന്റെ അടുക്കളയിൽ കണ്ട മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ ഭക്ഷണം വാങ്ങി നൽകാൻ എത്തിയ അയൽക്കാരനാണ് ക്രിസ്റ്റി മരിച്ചുകിടക്കുന്നതു കണ്ടത്. 

വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. അയൽക്കാരൻ പരിസരവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു.

 വീണപ്പോൾ തലയുടെ ഇടതുഭാഗത്തുണ്ടായ മുറിവ് മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റി ഒന്നര വർഷം മുൻപ് മാതാവ് ജൈനമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ നാട്ടിലെത്തിയതാണ്. പിന്നെ തിരികെപ്പോയില്ല

ഒരു വർ‌ഷം മുൻപ് ജൈനമ്മ മരിച്ചതോടെ വീട്ടിൽ ക്രിസ്റ്റി തനിച്ചായി. ജൈനമ്മ നേരത്തെ ഗൾഫിൽ ലാബ് അസിസ്റ്റന്റായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബന്ധുക്കളും അയൽക്കാരുമായി ക്രിസ്റ്റിക്കും മാതാവിനും അധികം സഹകരണമുണ്ടായിരുന്നില്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post