കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലെന്‍സ് (കെ എ എസ് ഇ )ഉം ഐ.എച്ച് ആര്‍ ഡി, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശ്ശേരിയും സംയുക്തമായി നടത്തുന്ന വനിതകള്‍ക്കുള്ള സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദു റഹ്‌മാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.എം. രാധിക അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ഖദീജ സത്താര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. അരവിന്ദന്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി ഫസീല, യൂത്ത് കോര്‍ഡിനേറ്റര്‍ അന്‍ഷാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് മദാരി ജുബാരിയ നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങില്‍ 2018-19 ലെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ
മികച്ച എന്‍ എസ് എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീമതി ഷാഹിദ, 2019 ലെ മികച്ച എന്‍ എസ് എസ് വൊളന്റിയര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുമാരി വിപഞ്ചികയേയും 2020-21 ലെ മികച്ച എന്‍ എസ് എസ് വൊളന്റിയര്‍ക്കുള്ള ഐ എച്ച് ആര്‍ഡി സെല്ലിന്റെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ കൃഷ്‌ണേന്ദുവിനേയും അനുമോദിച്ചു.
