Trending

സേവാഭാരതി ഏറ്റെടുത്ത വയോധികന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി


കോഴിക്കോട്: പരിചരണത്തിനായി ഏറ്റെടുത്ത വയോധികന്റെ അക്കൗണ്ടില്‍ നിന്ന് വന്‍ തുക സേവാഭാരതി തട്ടിയെടുത്തതായി ബന്ധുവിന്റെ പരാതി.

 ചേവരമ്പലം കുണ്ടുമഠം വേണുഗോപാല മേനോനെയാണ് സേവാഭാരതി പരിചരണത്തിനായി ഏറ്റെടുത്തത്. ചേവായൂരിലെ സേവാഭാരതിയുടെ സെക്രട്ടറി സുരേഷും രണ്ട് ബന്ധുക്കളും ചേര്‍ന്ന് വയോധികനെ സന്ദര്‍ശിക്കുന്നത് വിലക്കിയെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. 

വയോധികനെ കാണാതായെന്നും ബന്ധുവായ ഡോ. മോഹന്‍ കുമാര്‍ ആരോപിച്ചു.

അമ്മാവനെ ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും വന്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങി. വീടിന്റെ മതിലടക്കം ഉയര്‍ത്തി കെട്ടി. അമ്മാവനെ കാണാന്‍ പോകുമ്പോള്‍ തിരിച്ചയക്കുന്നത് പതിവായി. മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല'ഡോ.മോഹന്‍ കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞുഅല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വേണുഗോപാല മേനോനുണ്ട്. 89കാരനായ ഇദ്ദേഹത്തിന് കൂടുതല്‍ പരിചരണത്തിന് വേണ്ടിയാണ് സേവാഭാരതിയില്‍ ഏല്‍പ്പിച്ചതെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. യുകെയില്‍ തപാല്‍ വകുപ്പിലായിരുന്നു വേണുഗോപാല മേനോന്‍ ജോലി ചെയ്തിരുന്നത്. സേവിങ്‌സ് അക്കൗണ്ടില്‍ 60 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു. പെന്‍ഷന്‍ തുകയായി പ്രതിമാസം 80,000 രൂപ ലഭിച്ചിരുന്നു. അമ്മാവന് മികച്ച പരിചരണം മാത്രമാണ് ലക്ഷ്യമെന്നും സേവാഭാരതിയെ അറിയിച്ചതായും മോഹന്‍ കുമാര്‍ പറഞ്ഞു.

അതേസമയം, വേണുഗോപാല മേനോനെ കാണുന്നതില്‍ തടസമില്ലെന്ന് ചേവായൂരിലെ സേവാഭാരതി സെക്രട്ടറി സുരേഷ് പറഞ്ഞു. സ്‌ട്രോക്ക് അടക്കമുള്ള രോഗങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയിലായിരുന്നു.

 വിവിധ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാറുണ്ടെന്നും സുമേഷ് പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന് ഇക്കാര്യം ബോധ്യപ്പെട്ടതായും സുരേഷ് കൂട്ടിചേര്‍ത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post