Trending

വിദ്യാർത്ഥികളെ കുത്തിനിറച്ച് സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പ്.


താമരശ്ശേരി: വിദ്യാർത്ഥികളെ കുത്തിനിറച്ച് സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പെർമിറ്റ് പ്രകാരം യാത്ര ചെയ്യാവുന്ന സാധാരണയാത്രക്കാരുടെ ഇരട്ടി മാത്രമേ പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള സ്കൂൾ കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റാൻ അനുമതിയുള്ളൂ, എന്നാൽ ഓട്ടോറിക്ഷയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈങ്ങാപ്പുഴയിൽ പന്ത്രണ്ടോളും വിദ്യാർത്ഥികളെ കയറ്റിയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് കുട്ടികൾക്ക് പരിക്കേൽക്കാൻ ഇടയായ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post