Trending

kattippara Bypass:കട്ടിപ്പാറ പഞ്ചായത്തിലെ കൃഷിഭവൻ-മൃഗാശുപത്രി ബൈപാസ് റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാന് പരാതി നൽകി







കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ
കട്ടിപ്പാറ ടൗണിലെ
ഗതാഗത കുരുക്കിന് പരിഹാരമായി പതിനഞ്ചാം വാർഡിൽ വരുന്ന കൃഷിഭവൻ- മൃഗാശുപത്രി ബൈപ്പാസ് റോഡിനായി പതിനഞ്ചോളം വാർഡുകളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ച് കൊണ്ട് പഞ്ചായത്ത് 40 ലക്ഷം വിനിയോഗിച്ചു നടത്തിയ ടാറിങ് അടക്കമുള്ള റോഡ് പ്രവർത്തി ഉദ്ഘാടനം കഴിഞ്ഞ മാസങ്ങൾ പിന്നിട്ടപ്പോഴേക്കും പൊട്ടിപ്പൊളിഞ്ഞ കുഴിയായി ആളുകൾ യാത്രാ ക്ലേശവും വലിയ വാഹനങ്ങൾ വിലക്ക് ഏർപ്പെടുത്തേണ്ട അവസ്ഥയായി തീർന്നിരിക്കുന്നു. റോഡ് പ്രവർത്തിയിലെ ദുർവിനിയോഗം ആണെന്നതിനാൽ ഇതിനെതിരെ അന്വേഷണം നടത്തണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് RMPI കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post