Trending

ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് നദിയിലേക്ക് കാമുകി ചാടി, ചതിച്ച് പിന്മാറി കാമുകൻ; നീന്തി രക്ഷപ്പെട്ട യുവതി യുവാവിന് എതിരെ പോലീസിൽ പരാതി നൽകി കാമുകി




പ്രയാഗ് രാജ്: ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച കാമുകിയെ ചതിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാമുകന് എതിരെ പരാതി. കാമുകനെതിരെ യുവതി വധശ്രമത്തിനാണ് കേസ് കൊടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗിലാണ് ഈ സംഭവം നടന്നത്.

32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ കുറച്ചുനാളായി പ്രണയത്തിലായിരുന്നു. പക്ഷേ ഇരുവരും മറ്റൊരു വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസങ്ങൾ ഏറെ വന്നതോടെ ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു. യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്.


മകളെ വീട്ടിൽ നിർത്തി കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തുകയായിരുന്നു. യമുനാ നദിക്ക് മുകളിലുള്ള പാലത്തിൽ നിന്നും ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടുകയും ചെയ്തു.എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല.


വെള്ളത്തിൽ വീണശേഷമാണ് കാമുകൻ തന്നെ ചതിച്ചതായി യുവതിക്ക് മനസിലായത്. ഇതോടെ നീന്തൽ അറിയാവുന്ന ഇവർ നീന്തി കരക്ക് കയറി. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.മെയ് 29നായിരുന്നു സംഭവം. വധശ്രമം, യുവതിയുടെ ഫോൺ കേടുവരുത്തി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post