Trending

നാദാപുരം ഉമ്മത്തൂർ പുഴയിൽ ഒഴുക്കില്‍ പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.


നാദാപുരം: ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
മിസ്ഹബ് (9) ൻ്റെ  മൃതദേഹമാണ് കണ്ടെത്തിയത്.

NDRF സംഘവും നാട്ടുകാരനായ പ്രമോദ്‌ പാറോളിലും,  ജനകീയദുരന്ത നിവാരണ സമിതിയും ഉൾപ്പെടുന്ന ബോട്ടിലെ, സംഘ മാണ് പെരിങ്ങത്തൂർ പാലത്തിനു സമീപം കാട് മൂടിയ സ്ഥലത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുഴയുടെ ഇരുവശത്തുമുള്ള കാടുകൾ വെട്ടി തെളിച്ചു ഈ സംഘം മുന്നോട്ട് നീങ്ങുമ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.കൂടെ ഒഴുക്കിൽപ്പെട്ട പതിമൂന്ന് വയസ്സുകാരൻ മുഹമ്മദിനെ ഒഴുക്കിൽപ്പെട്ട ചൊവ്വാഴ്ച തന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.



T News

working in the field of advertising and printing

Post a Comment

Previous Post Next Post