കൊടുവള്ളി:വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം സംബന്ധിച്ച് വാർത്ത നൽകിയ ജനശബ്ദം ലേഖകൻ ഷിബ്ഹഹത്തുള്ളക്കാണ് ഭിഷണി.
തൂക്കുപാലത്തിന് സമീപത്തിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് പ്രവാസിയായ യുവാവിനെ മർദിച്ച വാർത്തയായിരുന് ജനശബ്ദത്തിൽ നൽകിയിരുന്നത്.
ഇതിൻ്റെ പേരിലാണ് കുന്ദമംഗലം ന്യുസ്, ജനശബ്ദംന്യുസ് ചീഫ് എഡിറ്ററും പ്രസ്സ് ക്ലബ് പ്രസിഡന്റുമായ എം ഷിബ്ത്തുള്ളക്കെതിരെ വ ഭീഷണിയുമായി ലഹരി മാഫിയ രംഗത്തുവന്നത്.
സംഭവത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ,പ്രസ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ, താമരശ്ശേരി പ്രസ് ഫോറം - മീഡിയാ ക്ലബ് തുടങ്ങിയവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ ആളുകൾ വന്ന് സന്ദർശിക്കുന്ന ഇടമാണ് വെണ്ണക്കട് തൂക്കുപാലം.അവിടെ ഇത്തരം ലഹരി സംഘങ്ങളുടെ ചെയ്തികൾ ഒരിക്കലും അനുവദിക്കുന്നതല്ല കൂടാതെ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം പ്രവണതകൾ അപലപനീയമാണെന്നും സ്ഥലം എം എൽ എ പി ടി എ റഹീം പറഞ്ഞു.വിഷയത്തിൽ ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.വിഷയത്തിൽ ഇന്ന് വൈകീട്ട് വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട് കൂടാതെ കുന്ദമംഗലം പ്രസ് ക്ലബ്ബിന്റെ പ്രതിഷേധ പ്രകടനം ഇന്ന് വൈകീട്ട് 5.30 ന് കുന്ദമംഗലത്ത് വെച്ച് നടത്തുന്നു.സംഭവത്തിൽ ഓൺലൈൻ വാർത്ത കൂട്ടായ്മയായ ഒമാക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയും കേരള പത്രപ്രവർത്തക അസോസിയേഷനും,വിവിധ പ്രിന്റ് ഓൺലൈൻ മാധ്യമങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഈ വാർത്ത നൽകിയതിനെതിരെ ചീഫ് എഡിറ്ററുടെ ഫോണിലേക്ക് രണ്ടു തവണ ഫോണിലൂടെ ഭീഷണി ലഭിച്ചത് തുടർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
