Trending

കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന വാൻ മറിഞ്ഞു, ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.


താമരശ്ശേരി:കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ 14000 ത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന  മിനിലോറി മറിഞ്ഞു.

പുല്ലാഞ്ഞിമേട് കയറ്റത്തിലെ ഡിവൈഡറിൽ ആയിരുന്നു അപകടം. റോഡിൽ ഗതാഗതം ഭാഗിഗമായി സ്തംഭിച്ചു.

പുലർച്ചെ രണ്ടര മണിക്കായിരുന്നു അപകടം. താമരശ്ശേരി ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.

 മൈസൂരിൽ നിന്നും, മഞ്ചേരിയിലേക്ക് പോകുകയായിരുന്ന KA 54. -8412 നമ്പർ വാനാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കുഞ്ഞുങ്ങളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി വണ്ടി ഉയർത്താനുള്ള ശ്രമം തുടരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post