Trending

'മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി'; അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ദേവേന്ദ്ര ഫഡ്‌നാവിസ്


മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 7:30നാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും. 


താന്‍ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും ഫഡ്‌നാവിസ് അറിയിച്ചു. മന്ത്രിസഭാ പിന്നീട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.

 മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉദ്ധവ് താക്കറെ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് ഗവര്‍ണറെ കണ്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച ഉദ്ധവ് എംഎല്‍സി സ്ഥാനവും ഒഴിഞ്ഞിരുന്നു.

ബാലാസാഹേബിന്റെ ഹിന്ദുത്വയ്ക്കും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിനും വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനമെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല തനിക്കാണെന്നും അധികാരത്തിന് വേണ്ടിയല്ല, ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

 സവര്‍ക്കറിനും ഹിന്ദുത്വയ്ക്കും എതിരായി നിന്നവരോടൊപ്പം ശിവസേന കൂട്ടുകെട്ട് ഉണ്ടാക്കി. ജനവിധി ശിവസേന അപമാനിച്ചു.

 ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുകയും അതേസമയം, ദാവൂദിനെ സഹായിച്ചതിന് ജയിലില്‍ പോയ ആളെ മന്ത്രസഭയില്‍ നിലനിര്‍ത്തിയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post