പുതുപ്പാടി: കണ്ണപ്പൻ കുണ്ടിൽ നിർമ്മാണത്തിലിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തു.
കണ്ണപ്പൻകുണ്ട് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ചു കൊണ്ടിരുന്ന കാത്തിരിപ്പു കേന്ദ്രമാണ്
ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സഭവം.
തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കണ്ണപ്പൻകുണ്ടിൽ സമാധാനാന്തരീക്ഷം തകർത്തു കലാപം ശ്രമത്തിനു ചിലർ മനപ്പൂർവം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ സംഭവമെന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.
ഇതു സംബന്ധിച്ച് എസ്.ഡി.പി.ഐ താമരശേരി പൊലിസിൽ പരാതി നൽകി.
