കൈതപ്പൊയിൽ -അഗസ്ത്യൻ മൂഴി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി കണ്ണോത്ത് കൈപ്പുറം റോഡ് അധികാരികളുടെ യാതൊരുവിധ അനുവാദവുമില്ലാതെ കരാർ കമ്പനി ഇടിച്ചുതാഴ്ത്തിയതു മൂലം ഈ റോഡിലൂടെ വലിയവാഹനങ്ങൾ പോകാതായിട്ട് രണ്ടു വർഷം കഴിഞ്ഞിരുന്നു.
റോഡിൽ ഗതാഗതത്തിന് തടസ്സമായി നിന്ന വൈദ്യുതി തൂണും കുഴൽക്കിണറും മാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ
കാലതാമാസം മൂലം
ഒരു പ്രദേശത്തെ ജനങ്ങളാകെ രണ്ട് വർഷത്തിലധികമായി ദുരിതമനുഭവിക്കുകയായിരുന്നു.
പ്രസ്തുത നീതി നിഷേധം ചൂണ്ടിക്കാട്ടി എന്റെ നാട് ജനകീയ കൂട്ടായ്മ റോഡ് നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചേവരമ്പലം കോഴിക്കോടിനും ജില്ലാകലക്ടർക്കും പരാതി നൽകിയിരുന്നു.
റോഡിൽ ഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും കുഴൽ കിണറും മാറ്റാൻ ആവശ്യപ്പെട്ട് 18-05-2022 തിയ്യതി കോടഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർക്കും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും എന്റെ നാട് ജനകീയ കൂട്ടായ്മ പരാതിനൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ 27-05-2022-ന് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയായിയിരുന്നു. തുടർന്ന് 03-06-2022തിയ്യതി
ചേർന്ന പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ റോഡിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന കുഴക്കിണർ അവിടെ നിന്ന് നീക്കം ചെയ്യുന്നതിന് തീരുമാനമെടുത്തതായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് എന്റെ നാട് ജനകീയ കൂട്ടായ്‌മ ഭാരവാഹികളെ അറിയിക്കുകയും സംഘടന മുൻകൈയെടുത്ത് റോഡ് ഗതാഗത യോഗ്യമാക്കുകയുമായിരുന്നു.
പ്രദേശത്തെ ഏറ്റവും അർഹരായ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുഴൽ കിണർ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുന:സ്ഥാപിച്ചു കൊടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കൈതപ്പൊയിൽ -ആഗസ്ത്യാൻ മുഴി റോഡ് പ്രവർത്തിയിൽ ഇത് നിർമ്മിച്ച് നൽകാൻ അനുമതിയുമുണ്ട്.
കീഫ്ബി പദ്ധതിയിൽപ്പെടുത്തി നവീകരിക്കുന്ന റോഡുകൾക്ക് ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടു നൽകുമ്പോൾ സ്ഥലമുടമകളുടെ പൊളിക്കുന്ന മതിലുകൾ, ബിൽഡിംങ്ങുകളുടെ അറ്റകുറ്റ പണികൾ, വീട്ടിലേക്ക് കയറാനുള്ള വഴികൾ, കിണറുകൾ നഷ്ടപ്പെടുകയാണെങ്കിൽ അവ പുനർനിർമ്മിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഗവണ്മെന്റ് ഓർഡർ
(G.O)ഇറക്കിയിട്ടുണ്ട്. കൂടാതെ ഗ്രൗണ്ട് വാട്ടർ അതൊരിറ്റിയെ കൊണ്ടും പ്രസ്തുത കുഴൽ കിണർ പുനർനിർമ്മിക്കാൻ കഴിയും. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകണമെന്നും പഞ്ചായത്തിനോട് രേഖാ മൂലം ആവശ്യപ്പെടുമെന്ന്
ജനകീയ കൂട്ടായ്‌മ ഭാരവാഹികൾ അറിയിച്ചു.
സ്കൂൾ ബസ്സുകൾ ഒത്തിരി ചുറ്റിതിരിഞ്ഞാ യിരുന്നു കുട്ടികളെ സ്കൂളിൽ എത്തിച്ചു കൊണ്ടിരുന്നത്. ഇതുമൂലം കുട്ടികൾക്ക് വളരെ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയുമായിരുന്നു. റോഡ് വലിയ വാഹനങ്ങൾക്കടക്കം പോകുന്ന രീതിയിൽ ഗതാഗത യോഗ്യമാക്കിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും, കൂട്ടികളും.
നാട്ടിൽ നടക്കുന്ന നീതി നിഷേധങ്ങൾക്കും അഴിമതിക്കുമേതിരെ ക്രിയാത്മകമായി പ്രതികരിക്കാൻ കൂട്ടായ്മ വളർന്നു വരണമെന്നും അതിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ സംഘടന നിലകൊള്ളുമെന്നും സംഘടനയുടെ പ്രസിഡന്റ് അറിയിച്ചു.
Tags:
Latest News
