Trending

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്. 

വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. 

ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

മരണകാരണം വ്യക്തമല്ല.സംഭവത്തിൽ വീട്ടുകാരുടേയും നാട്ടുകാരുടേയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. 

കുട്ടിക്കു മാനസികമായ പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നോയെന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്വഭാവത്തിൽ വല്ല മാറ്റങ്ങളും ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടെ പഠനം നടത്തുന്ന അടുത്ത സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തിയേക്കും.

 പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ.

 മയ്യത്ത് പള്ളിശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post