കട്ടിപ്പാറ: മുഖ്യമന്ത്രിയ്ക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും സർക്കാരിനെതിരായ കള്ള പ്രചാരവേലയ്ക്കുമെതിരെ സിപിഐ(എം) കട്ടിപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പാർട്ടി ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് പരിപാടി ഉദ്ഘാടനം ചെയ്തു. മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. പാർട്ടി ലോക്കൽ സെക്രട്ടറി സി. പി നിസാർ, ടി. സതീശൻ,പി.എ ലത്തീഫ് എന്നിവർ സംസാരിച്ചു.
