വളാഞ്ചേരി:ദേശീയപാത 66 ൽ വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.
മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ലോറിഡ്രൈവറെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
