Trending

സ്വിഫ്റ്റ് ബസിടിച്ച് ഡ്രൈവർ മരിച്ചു


അരൂർ: കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസിടിച്ച്, പിക്അപ് വാൻ ഡ്രൈവർ തൃശൂർ എരനല്ലൂർ പുതുവീട്ടിൽ സിറാജുദ്ദീൻ (24) മരിച്ചു. അബ്ദുൽ ജബ്ബാർ- ആമിന ദമ്പതികളുടെ മകനാണ്. ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലക്ക് സമീപം വ്യാഴാഴ്ച പുലർച്ചയായിരുന്നു അപകടം

പിക്അപ് വാനുമായി കരുനാഗപ്പള്ളിയിൽനിന്ന് തിരികെ തൃശൂരിലേക്ക് പോകുമ്പോൾ പിന്നാലെ എത്തിയ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ വാൻ മീഡിയനിലെ വൈദ്യുതി തൂൺ തകർത്ത് റോഡരികിലെ മൺകൂനയിൽ കയറി മറിഞ്ഞു. പരിക്കേറ്റ സിറാജുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് ജംഷീർ, അൻസാർ
T News

working in the field of advertising and printing

Post a Comment

Previous Post Next Post