Trending

കോവിഡ് മൂലം വരുമാനമില്ലാതായി; കാന്‍സര്‍ രോഗിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 


വടകരയില്‍ കാന്‍സര്‍ രോഗിയായ (Cancer Patient, Murder and suicide )) ഭാര്യയെ കൊലപ്പെടുത്തി  ഭര്‍ത്താവ് ആത്മഹത്യ  ചെയ്തു. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അടുത്തിടെ ഭാര്യയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടേണ്ടിയും വന്നിരുന്നു. ഇതാകാം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മക്കളില്ലാത്ത ഇരുവരും അനുജനൊപ്പമായിരുന്നു താമസം.

നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടല്‍ നടത്തുകയായിരുന്നു ഗോപാലന്‍ കോവിഡ് കാരണം ഇത് അടച്ചുപൂട്ടിയിരുന്നു. പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. ഇതേത്തുടര്‍ന്ന് ഗോപാലന്‍ മാനസികമായി ഏറെ ബുദ്ധമുട്ട് അനുഭവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post