Trending

ഒ.എൻ.ജി.സി ഹെലികോപ്ടർ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും


കണ്ണൂർ: മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാൻസി(34)സാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഏഴ് ജീവനക്കാരുമായി പുറപ്പെട്ട ഹെലികോപ്ടറിന് സാങ്കേതിക തകരാർ സംഭവിച്ചത്. തുടർന്ന് അടിയന്തരമായി അറബിക്കടലിൽ ഇറക്കുന്നതിനിടെയാണ് അപകടം.

ഒന്നരമാസം മുമ്പാണ് സഞ്ജു മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഒ.എൻ.ജി.സിയുടെ കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പിതാവ്: സണ്ണി ഫ്രാൻസിസ്. മാതാവ്: നിർമല മേരി. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post