Trending

ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു


ആലപ്പുഴ മുഹമ്മയിൽകുടിവെള്ളം ചോദിച്ച് എത്തിയ ഇതര സംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവ് ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു. 

മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദൻ്റെ വീട്ടിലാണ് മോഷണം. ഉച്ചയ്ക്കാണ് കൈയിൽ രണ്ടു സഞ്ചിയുമായി യുവാവ് എത്തി വെള്ളം ആവശ്യപ്പെട്ടത്.

 ബാലാനന്ദൻ വെളളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ മോഷ്ടാവ് വീട്ടിൽ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു. 

ഇത് കണ്ട ബാലാനന്ദൻ മോഷ്ടാവിനെ കീഴ്പെടുത്താൻ ശ്രമിച്ചു. എന്നാൽ മോഷ്ടാവ്  ബാലാനന്ദനെ മുറിയിലിട്ട് പൂട്ടിയ ശേഷം രക്ഷപെടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത് പരാതിയെ തുടർന്ന്മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post