Trending

അവൻ പോയാൽ അടുത്ത ചാൻസ് ഞങ്ങൾക്ക് ലഭിക്കും, എൻ്റെ അസുഖത്തെ രാഷ്ട്രീയക്കാർ ഇങ്ങനെയാണ് നോക്കി കാണുന്നത്. ഡോ.എം.കെ മുനീർ


.

താമരശ്ശേരി: കൊടുവള്ളി ബ്ലോക്കിന് കീഴിൽ താമരശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംകെ മുനീർ.

"അവൻ്റെ നടത്തത്തിൽ എന്തോ  കുഴപ്പമുണ്ട് അവൻ പോയാൽ അടുത്ത ചേൻസ് ഞങ്ങൾക്കാണ് " എന്ന ചിന്തയാണ് രാഷ്ട്രീയക്കാർക്ക്. അതിനാൽ എൻ്റെ കാലിന് സുഖമില്ലെങ്കിലും ഞാൻ നടക്കും. അങ്ങിനെയൊന്നും പെട്ടന്ന് പോകാൻ പറ്റില്ല. എം കെ മുനീർ പറഞ്ഞു.

ഞാൻ ഡയബറ്റിസിൻ്റെ രാജാവാണ്, എൻ്റെ കുടുംബം ഇതിൻ്റെ കൊട്ടാരവുമാണ്, എൻ്റെ പിതാവ് അൻപതി ആറാം വയസ്സിൽ മരണപ്പെട്ടത് ഡയബറ്റിസ് വന്നിട്ടാണ്, മാതാവും ,ബസുക്കളുമെല്ലാം ഡയബറ്റിസ് രോഗികൾ, എനിക്ക് ചെറുപ്പം മുതൽ പാരമ്പര്യമായി രോഗം കിട്ടിയിട്ടുണ്ട്. എന്നാൽ രോഗിയാണെന്ന് ചിന്തിച്ച് മനോദൈര്യം കൈവിടരുതെന്നും വെല്ലുവിളി നേരിട്ട് മുന്നോട്ട് പോണമെന്നും മുനീർ പറഞ്ഞു.

പല രോഗങ്ങളും നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചാൽ ഭേതമാക്കാമെന്നും മുനീർ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post