കോട്ടയം: വൈക്കം തലയാഴത്ത് താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചുമാറ്റിയ സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു.
തലയാഴം മാരാംവീടിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. വാനിലുണ്ടായിരുന്ന കുട്ടികളെല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വാനിലെ സഹായിയായ ജീവനക്കാരനെ നിസാര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാലാപറമ്പിലെ സ്വകാര്യ സ്കൂള്‍ ബസാണ് മറിഞ്ഞത്. വീതി കുറഞ്ഞ റോഡിലൂടെ വന്ന വാനിന്‍റെ ഡ്രൈവര്‍ താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചുമാറ്റിയതാണ് അപകട കാരണം. ഡ്രൈവര്‍ ഡോര്‍ വഴിയാണ് കുട്ടികളെ പുറത്തെടുത്തത്.
