Trending

കൂട്ടുകാരോടൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനായി ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്റെ മകന്‍ കെ. സൂരജാണു(15) മുങ്ങി മരിച്ചത്. കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം

വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം കുട്ടി പന്ത്രണ്ടരയോടെ സ്‌കൂളില്‍നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിനുസമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി.

എന്നാല്‍, സൂരജ് വെള്ളത്തിലെ ചളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇന്ന് 10.30- മുതൽ കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു.. സംസ്‌കാരം രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍ കാര്‍ത്തികേയന്‍ കേബിള്‍ ടി.വി. ടെക്‌നീഷ്യനാണ്. അമ്മ; ഇരമത്തൂര്‍ കൊറാത്തുവിള കിഴക്കേതില്‍ സുനിത. സഹോദരി: സൂര്യ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post