Home ഇടുക്കിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരു മരണം byT News •28 June 0 ഇടുക്കി(Idukki Accedent) വെള്ളത്തൂവല്‍ പന്നിയാര്‍കുട്ടിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. നേര്യമംഗലം സ്വദേശി സന്തോഷാണ് മരിച്ചത്. രാജാക്കാട് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ എത്തിയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഉടന്‍ സമീപവാസികള്‍ ചേര്‍ന്ന് സന്തോഷിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളത്തൂവല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. Facebook Twitter