മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം;പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
byT News•
0
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളില്‍ വെച്ച് നടന്ന ആക്രമണ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ ഏവിയേഷന്‍ ആക്ടും, വധശ്രമത്തിനും, സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞതിനും, ഗൂഢാലോചനയ്ക്കും കേസെടുത്തു. എയര്‍പോര്‍ട്ട് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, വീഡിയോ ചിത്രീകരിച്ച സുനീത് നാരാണയന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ എവിയേഷന്‍ ആക്ടും വധശ്രമത്തിനും സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞിനും ഗൂഢാലോചനക്കും കേസെടുത്തു. എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് ടിവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതികളെ കൂടാതെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ ആളുകളെ പ്രതികളാക്കും. മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിമാനത്തിനുളളില്‍ പൊലീസ് പരിശോധന നടത്തും.