Trending

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി മരിച്ചു



കണ്ണൂർ:കരിവെള്ളൂരിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി  മരിച്ചു. കരിവെള്ളൂർ ആശുപത്രിക്ക് സമീപത്തെ പ്രവാസി കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയൽ സ്വദേശി പരേതനായ കണ്ണൻ വെളിച്ചപ്പാടിന്റെ മകൻ കെ.ലക്ഷ്മണ (63)നാണ് മരണപ്പെട്ടത്

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ  നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ. വസന്ത ( അയത്ര വയൽ). മക്കൾ: അഖിൽലാൽ (ഗൾഫ്), ലാവണ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മോഹനൻ



T News

working in the field of advertising and printing

Post a Comment

Previous Post Next Post