Trending

വെള്ളം ചോദിച്ചെത്തി, ഗൃഹനാഥനെ ബന്ദിയാക്കി മോഷണം; പ്രതി പിടിയിൽ


ആലപ്പുഴ മുഹമ്മയിൽകുടിവെള്ളം ചോദിച്ച് എത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്ന കേസിലെ പ്രതി പിടിയിൽ,

. മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദൻ്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്..പ്രതിയായ ബീഹാർ സ്വദേശി സക്കീർ ഹുസൈനെ വൈകിട്ട് കായംകുളത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു .

ഇന്നലെ ഉച്ചയ്ക്ക് കൈയിൽ രണ്ടു സഞ്ചിയുമായാണ് യുവാവ് എത്തിയത്.  ബാലാനന്ദന്റെ വീട്ടിലെത്തി  യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബാലാനന്ദൻ വെളളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ യുവാവും വീട്ടിലേക്ക് കയറി മുറിക്കുള്ളിൽ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന 3500 രൂപ എടുത്തു. ഇത് കണ്ട ബാലാനന്ദൻ മോഷ്ടാവിനെ കീഴ്പെടുത്താൻ ശ്രമിച്ചു.

 എന്നാൽ മോഷ്ടാവ്  ബാലാനന്ദനെ മുറിയിലിട്ട് പൂട്ടിയ ശേഷം രക്ഷപെടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ചേർന്നാണ്  മുറിക്ക് പുറത്തിറക്കിയത്.

വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ യുവാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. മുഹമ്മ സി ഐ എൻ വിജയന്റെനേത്യത്വത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം നൽകി. യുവാവ് ബസിൽ കയറി പോയെന്ന വിവരത്തെ തുടർന്ന് ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം നടത്തി. ഇതിനിടയിലാണ് വൈകിട്ട് കായംകുളത്ത് നിന്ന് മോഷ്ടാവായ യുവാവിനെ പിടികൂടിയത്. ബീഹാർ സ്വദേശിയായ സക്കീർ ഹുസൈൻ ആണ് പിടിയിലായത്. രാത്രിയോടെ യുവാവിനെ കായംകുളത്ത് നിന്ന് മുഹമ്മയിലെത്തിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post