കളൻതോട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണാർത്ഥം എം ഇ എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സിവിൽ എക്സൈസ് ഓഫീസർ , ശഫീഖലി.ടി., പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ,രമേശ് കുമാർ സി.എസ്, അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കേശവൻ കെ, വിദ്യാർത്ഥി റിൻത ഫെമിൻ എന്നിവർ സംസാരിച്ചു.
ബിനു മുക്കം, സജീവൻ ചാരുകേശി എന്നിവർ സംബന്ധിച്ചു.മാസ്റ്റർ ലെസിൻ പ്രാർത്ഥന നടത്തിയ പരിപാടിയിൽ, വിൽസൺ സ്വാഗതവും ,ലീനാ ഹസൂൺ നന്ദിയും പറഞ്ഞു.
