ഒഎൻജിസി സാഗർ കിരൺ റിഗിന് സമീപം അറബിക്കടലിലാണ് ഹെലികോപ്പ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ മൂന്ന് പേർ ഒഎൻജിസി ജീവനക്കാരാണ്.
രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒഎൻജിസി ട്വീറ്റ് ചെയ്തു. സിക്കോർസ്‌കി എസ്-76ഡി ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്
രക്ഷാ പ്രവർത്തനത്തിനായി സിവിൽ ഏവിയേഷന്റെ ഒരു സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽപെട്ട ഒമ്പത് പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട 5 പേരും നാവികസേനയുടെ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
