Trending

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്; സംഘര്‍ഷം


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. (popular Front Cliff house march) പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി. പൊലീസിന്‍റെ പ്രതിരോധം പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post