പുതുപ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1380000 പതിമൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ഏജൻസിക്ക് കൈമാറിയത് എന്നാൽ തുക കൈമാറി 4 മാസം പിന്നിട്ടിട്ടും ഒരു ലൈറ്റ് പോലും എവിടെയും സ്ഥാപിച്ചിട്ടില്ല, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിന് ശേഷം വാർഡ് മെമ്പർമാരുടെ സാക്ഷ്യപത്രം പോലും കൈപറ്റാതെ 600 ലൈറ്റുകൾ ഫിറ്റ് ചെയ്തു എന്ന് മോണിറ്ററിംങ്ങ് കമ്മിററിയുടെ കൃത്രിമ രേഖയുണ്ടാക്കിയാണ് തുക കൈമാറിയത് .
ഇത് വഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഭരണ സമിതി നടത്തിയിട്ടുളളത് മെമ്പർമാരുടെ ധർണ്ണയിൽ ടി.എ. മൊയ്തീൻ, ടി.എം. പൗലോസ്, എം.ഇ.ജലീൽ, ഖാദർ ഹാജി, ടി.കെ. നാസർ, കെ.ഇ. വർഗീസ്, പി.കെ.ഷൈജൽ എന്നിവർ സംസാരിച്ചു.
മെമ്പർമാരായ ഡെന്നി വർഗീസ്, ഐബി. റെജി, അമ്പുഡു ഗഫൂർ, ഗീത കെ.ജി, ശ്രീജ ബിജു എന്നിവർ നേത്രത്വം നൽകി
അഴിമതിക്കെതിരെ എൽ.ഡി.ഫ് നേത്രത്വത്തിൽ ജൂൺ 10 ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുവാൻ LDF പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു
