Trending

ബഫർ സോൺ പ്രശ്നത്തിൽ എംപി ഇടപെടുന്നില്ല; രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തയ മാർച്ചിൽ സംഘർഷം.




കല്‍പ്പറ്റ: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഓഫീസ് സ്റ്റാഫായ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു. 

അതേ സമയം വിഷയം പഠിക്കട്ടെയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിന്‍ പ്രതികരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post